Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SIM

മ​ന്ത്രി​സ്ഥാ​നം വാ​ഗ്ദാ​നം ചെ​യ്തു​ള്ള ത​ട്ടി​പ്പ്: സിം​കാ​ർ​ഡ് ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞെ​ന്ന് സൂ​ച​ന

കോ​ഴി​ക്കോ​ട്: പ​ണം ന​ൽ​കി​യാ​ൽ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി എ​ല​ത്തൂ​ർ എം​എ​ൽ​എ വി​ദ്യ ബാ​ല​കൃ​ഷ്ണ​നെ ഫോ​ണി​ൽ വി​ളി​ച്ച് പ​റ്റി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സൈ​ബ​ർ സെ​ൽ പോ​ലീ​സ് സം​ഘം പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​തി​നാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ക്കും.

ത​ട്ടി​പ്പി​നാ​യി ഉ​പ​യോ​ഗി​ച്ച സിം ​കാ​ർ​ഡ് ഉ​ട​മ​യെ​ക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ഫ​ഷ​ണ​ൽ സൈ​ബ​ർ ത​ട്ടി​പ്പ് സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഈ ​മാ​സം ആ​റി​നാ​ണ് എം​എ​ൽ​എ​യ്ക്ക് ദു​രൂ​ഹ​മാ​യ വാ​ട്‌​സ്‌​ആ​പ്പ് കോ​ൾ ല​ഭി​ക്കു​ന്ന​ത്. സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും, മൂ​ന്ന് കോ​ടി രൂ​പ ന​ൽ​കി​യാ​ൽ മ​ന്ത്രി​യാ​ക്കാ​മെ​ന്നു​മാ​യി​രു​ന്നു വി​ളി​ച്ച​യാ​ളു​ടെ വാ​ഗ്ദാ​നം. വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ത​ട്ടി​പ്പു​കാ​ര​ൻ സം​സാ​രി​ച്ച​ത്. കേ​ര​ള​ത്തി​ലെ ഒ​രു എം​പി​യാ​ണ് വി​ദ്യ ബാ​ല​കൃ​ഷ്ണ​ന്‍റെ ഫോ​ൺ ന​മ്പ​ർ ന​ൽ​കി​യ​തെ​ന്നും ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

ത​ട്ടി​പ്പ് മ​ണ​ത്ത​റി​ഞ്ഞ എം​എ​ൽ​എ പ​ണം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന രീ​തി​യി​ൽ അ​ഭി​ന​യി​ച്ച് ത​ട്ടി​പ്പു​കാ​രെ കെ​ണി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ത​ന്‍റെ ന​മ്പ​ർ ന​ൽ​കി​യെ​ന്ന് ത​ട്ടി​പ്പു​കാ​ര​ൻ അ​വ​കാ​ശ​പ്പെ​ട്ട കേ​ര​ള​ത്തി​ലെ എം​പി​യെ വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ നേ​രി​ട്ട് വി​ളി​ച്ച് കാ​ര്യ​ങ്ങ​ൾ തി​ര​ക്കി. എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് നി​ന്നാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​രാ​ൾ ത​ന്നെ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ജി​ല്ല​യി​ലെ ര​ണ്ട് എം​എ​ൽ​എ​മാ​രു​ടെ ന​മ്പ​ർ കൈ​മാ​റി​യി​രു​ന്നു​വെ​ന്നും ഈ ​എം​പി സ്ഥി​രീ​ക​രി​ച്ചു.

ഇ​തോ​ടെ സം​ശ​യം ബ​ല​പ്പെ​ട്ട ഇ​രു​വ​രും വ​യ​നാ​ട് എം​പി​യു​ടെ ഓ​ഫീ​സു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടു. ഓ​ഫീ​സി​ൽ നി​ന്ന് അ​ത്ത​രം കോ​ളു​ക​ളൊ​ന്നും പോ​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഈ ​മാ​സം 11-ന് ​എം​എ​ൽ​എ ഔ​ദ്യോ​ഗി​ക​മാ​യി സൈ​ബ​ർ സെ​ല്ലി​നെ സ​മീ​പി​ച്ച​ത്.

ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ത​ട്ടി​പ്പി​ന്‍റെ ഉ​റ​വി​ടം ഡ​ൽ​ഹി​യി​ലാ​ണെ​ന്ന് സൈ​ബ​ർ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളെ ഉ​ട​ൻ ത​ന്നെ വ​ല​യി​ലാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

 

Latest News

Corehub Up